89 ആപ്പുകള്‍ കൂടി ഒഴിവാക്കാന്‍ നിര്‍ദേശം; ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയും പട്ടികയില്‍

By Online Desk.09 07 2020

imran-azhar

 

 

ഡല്‍ഹി; ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയടക്കം 89 ആപ്പുകള്‍ നിരോധിക്കാന്‍ കരസേനാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഇവ മൊബൈല്‍ ഫോണില്‍ നിന്നും ഒഴിവാക്കാനാണ് നിര്‍ദേശിച്ചത്.


ഫേസ്ബുക്ക്, ടിക്‌റ്റോക്, ഇന്‍സ്റ്റാഗ്രാം, ട്രൂ കോളര്‍ തുടങ്ങി മുന്‍ നിരയില്‍ നില്‍ക്കുന്ന ആപ്പുകള്‍ ഉള്‍പ്പടെ നീക്കം ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ആപ്പുകള്‍ വഴി ഫോണിലെ വിവരങ്ങള്‍ ചോരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത അപ്ലിക്കേഷനായ ഡെയിലി ഹണ്ട് ,ഡേറ്റിംഗ് അപ്ലിക്കേഷന്‍ ടിന്റര്‍, കൗച് സര്‍ഫിംഗ്, തുടങ്ങിയവയും ഒഴിവാക്കേണ്ട ആപ്പുകളുടെ പട്ടികയിലുണ്ട്.

 

 

OTHER SECTIONS