ന്യൂസിലാൻഡ് പൊതു തെരഞ്ഞെടുപ്പ് ; ജസീന്ത ആർഡൻ രണ്ടാം തവണയും അധികാരത്തിലേക്ക്

By online desk .17 10 2020

imran-azharവെല്ലിംഗ്ടൺ: ന്യൂസിലാൻഡ് തെരഞ്ഞടുപ്പിൽ പ്രധനമന്ത്രി ജസീന്ത ആർഡൻ രണ്ടാം തവണയും അധികാരത്തിലേക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പ്രകാരം ജസീന്തയുടെ ലിബറൽ ലേബർ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാൻ സാധ്യത.മൂന്നിലൊന്നു ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ജസീന്തയുടെ പാർട്ടിക്ക് പ്രധാന എതിരാളിയായ കൺസർവേറ്റീവ് നാഷണൽ പാർട്ടിയേക്കാൾ ഇരട്ടിവോട്ടുകൾ ഉണ്ട്. കാൽ നൂറ്റാണ്ടിനു ശേഷം ന്യൂസിലാൻഡിൽ ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് ആദ്യ സൂചനകൾ. കോവിഡ് വ്യാപനത്തെ ഫലപ്രദമായി നിയന്ത്രിക്കാനായതാണ് ജസീന്തയ്ക്കു വൻ നേട്ടമായത്

OTHER SECTIONS