തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികൾ എത്തുന്നു

By Sooraj S.18 Jul, 2018

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കാണികൾക്ക് വിസ്മയം പകരാൻ പുതിയ അതിഥികൾ എത്തുന്നു. ജിറാഫുകളും വെള്ള സിംഹങ്ങളും ജാഗ്വർ സീബ്രാ കഴുതപ്പുലി എന്നീ മൃഗങ്ങളെയാണ് മൃഗശാലയിൽ പുതുതായി എത്തിക്കുന്നത്. ഒരു കോടിയോളം രൂപ മുതൽ മുടക്കിയാണ് പുതിയ അതിഥികളെ പാർപ്പിക്കാൻ കൂടൊരുക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നും മൃഗങ്ങളെ എത്തിക്കുന്നതിനുള്ള കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ജിറാഫ്, സീബ്ര, വെള്ളസിംഹം, ജാഗ്വർ എന്നീ മൃഗങ്ങളെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവരുന്നത്. കഴുതപ്പുലികളെ കാൺപൂർ മൃഗശാലയിൽ നിന്നും,വെള്ള സിംഹങ്ങളെ ഹൈദരാബാദിൽ നിന്നുമാണ് എത്തിക്കുന്നത്. മികച്ച സൗകര്യങ്ങളോടുകൂടിയാണ് മൃഗങ്ങൾക്കായി കൂടുകൾ തയ്യാറാക്കുന്നത്. പുതിയ ഇനം പക്ഷികളെ എത്തിക്കാനും അധികൃതർ തീരുമാനിക്കുന്നുണ്ട്. കൂടുകൾ തയ്യാറാകുന്ന ക്രമത്തിൽ മൃഗങ്ങളെ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് വെള്ള സിംഹങ്ങളെ തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കുന്നത്. എല്ലാ മൃഗങ്ങളെയും ആറുമാസത്തിനകം തന്നെ എത്തിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

OTHER SECTIONS