സ്വപ്നയും സംഘവും വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം ഡോളര്‍; ശിവശങ്കറിനും പങ്ക്

By Web Desk.17 10 2020

imran-azhar

 

 

തിരുവനന്തപുരം: വിദേശത്തേക്ക് അനധികൃതമായി ഡോളർ കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും പങ്കുണ്ടെന്ന് കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കൊച്ചിയിലെ ഓഫിസിലെത്തിച്ച് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായിരുന്നു കസ്റ്റംസിന്റെ നീക്കം. ഇതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്വപ്നയും കൂട്ടാളികളും ചേർന്ന് 1.90 ലക്ഷം ഡോളറാണ് വിദേശത്തേക്ക് കടത്തിയത്. സ്വപ്നയ്ക്കും സംഘത്തിനും സർവ്വ സഹായങ്ങളും ഒരുക്കിയത് ശിവശങ്കർ ആണെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. ഉന്നതങ്ങളിൽ നിന്ന് ലഭിച്ച കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഡോളര്‍ നല്‍കിയെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ മൊഴിനല്‍കിയതായാണ് വിവരം. ഇത് ശിവശങ്കറിന് തിരിച്ചടിയാകും.

 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് പലതവണ ചോദ്യം ചെയ്തപ്പോഴും അദ്ദേഹം സ്വന്തം വാഹനത്തിലാണ് കസ്റ്റംസ് ഓഫീസിൽ ഹാജരായത്. എന്നാൽ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ട കസ്റ്റംസ് ഔദ്യോഗിക വാഹനത്തിലാണ് ശിവശങ്കറിനെ കൊണ്ടുപോയത്. ഇതേ തുടർന്നാണ് കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നത്.

 

OTHER SECTIONS