16-ാം ലോക്സഭ പിരിച്ചുവിടാൻ തീരുമാനം, കേന്ദ്രസർക്കാർ മേയ് 30 ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യത

By Sooraj Surendran .24 05 2019

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്ര ക്യാബിനറ്റ് യോഗത്തിൽ 16-ാം ലോക്സഭാ പിരിച്ചുവിടാൻ തീരുമാനം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മേയ് 30 ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യത. സർക്കാർ രൂപീകരണത്തിന് മുന്നോടിയായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കാണാനും യോഗത്തിൽ തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 303 സീറ്റുകൾ നേടിയാണ് എൻഡിഎ സർക്കാർ അധികാരത്തിൽ വന്നത്. വാരണാസിയിൽ വൻ ഭൂരിപക്ഷത്തോടെയാണ് മോദി വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലോക്സഭ പിരിച്ചുവിടാൻ തീരുമാനാമായത്.

OTHER SECTIONS