പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു

By praveen prasannan.21 Apr, 2017

imran-azhar

മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരമുള്ള മരക്കുരിശാണ് സ്ഥാപിച്ചത്.

നേരത്തേ റവന്യു സംഘം പൊളിച്ച കുരിശ് നിന്നിരുന്ന അതേസ്ഥലത്താണ് വീണ്ടും കുരിശ് സ്ഥാപിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് കുരിശ് സ്ഥാപിച്ചതെന്നാണ് വിവരം.

വീണ്ടും കുരിശ് സ്ഥാപിച്ചതുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് അധികൃതര്‍ പറഞ്ഞു. സ്പിരിറ്റ് ഇന്‍ ജീസസ് ആണ് നേരത്തേ കയ്യേറിയ സ്ഥലത്ത് 20 അടി ഉയരമുള്ള കുരിശ് സ്ഥാപിച്ചിരുന്നത്. ഇതാണ് റവന്യു സംഘം തകര്‍ത്തത്.

എന്നാല്‍ കയ്യേറ്റ ഭൂമിയിലെ കുരിശ് നീക്കിയതിനെതിരെ മുഖ്യമന്ത്രിയടക്കം രംഗത്ത് വന്നിരുന്നു. കുരിശ് പൊളിക്കുന്ന സര്‍ക്കാരെന്ന പേര് ഉണ്ടാവുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.


ഇനി മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ മണ്ണുമാന്തി യന്ത്രം വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.