വിശപ്പുമാറ്റുന്നതില്‍ ഇന്ത്യയും പിന്നോട്ട്; ആഗോളസൂചികയില്‍ നൂറാം സ്ഥാസ്ഥാനം

By Anju N P.13 Oct, 2017

imran-azhar

 


ന്യൂഡല്‍ഹി: വികസ്വര രാജ്യമായി ഇന്ത്യ മാറിയെങ്കിലും ജനങ്ങളുടെ വിശപ്പുമാറ്റാന്‍ ഇന്ത്യക്കാവുന്നില്ലെന്ന് റിപ്പോര്‍ട്ട്. 119 രാജ്യങ്ങളുള്‍പ്പെട്ട ആഗോള 'വിശപ്പ് സൂചിക'യില്‍ ഇന്ത്യ നേടിയത് നൂറാം സ്ഥാനം.

 

2016-ല്‍ പട്ടികയില്‍ 97-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇറാഖ് (78), ബംഗ്ലാദേശ് (88), ഉത്തരകൊറിയ (93), തുടങ്ങിയ രാജ്യങ്ങള്‍പോലും ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്. ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെതാണ് (ഐ.എഫ്.പി.ആര്‍.ഐ.) റിപ്പോര്‍ട്ട്. 2014-ല്‍ 55-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.

 

ഏഷ്യന്‍ രാജ്യങ്ങളില്‍ കുറഞ്ഞ പോയന്റ് നേടിയതില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്താനും പാകിസ്താനുമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. 31.4 സ്‌കോറാണ് ഇന്ത്യ നേടിയത്. ഗുരുതര പ്രശ്നം നേരിടുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 35 മുതല്‍ 49.9 വരെ പോയന്റ് നേടിയ രാജ്യങ്ങളെ അതിഗുരുതരവിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. 9.9 പോയന്റുവരെ നേടിയ രാജ്യങ്ങളാണ് പട്ടികയിലെ വിശപ്പറിയാരാജ്യങ്ങള്‍.

 

അയല്‍രാജ്യങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സ്ഥാനങ്ങള്‍ നേടി. ചൈന 29-ാം സ്ഥാനത്തെത്തിയപ്പോള്‍ നേപ്പാള്‍ 72-ഉം മ്യാന്‍മാര്‍ 77-ഉം ശ്രീലങ്ക 84-ഉം സ്ഥാനത്താണ്. പാകിസ്താന്‍ പട്ടികയില്‍ 106-ാം സ്ഥാനത്തും അഫ്ഗാനിസ്താന്‍ 107-ാമതുമാണ്. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

OTHER SECTIONS