കൗമാരക്കാർക്ക് സൗജന്യ കോവാക്സിൻ; ബൂസ്റ്റർ ഡോസിന് കോവിൻ അക്കൗണ്ട് ഉപയോഗിക്കാം

By സൂരജ് സുരേന്ദ്രന്‍.27 12 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കൗമാരക്കാർക്ക് കോവാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

 

2007നോ അതിന് മുമ്പോ ജനിച്ച കുട്ടികളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകാനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

വാക്സിനായുള്ള രജിസ്‌ട്രേഷൻ ജനുവരി 1 മുതൽ ആരംഭിക്കും. 15നും 18-നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയിരുന്നു.

 

ഇതിന് പിന്നാലെയാണ് തീരുമാനം. ജനുവരി 10 മുതല്‍ കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിൻ നൽകും.

 

ബൂസ്റ്റർ ഡോസിന് കോവിൻ അക്കൗണ്ട് ഉപയോഗിക്കാം.

 

രണ്ടാം ഡോസ് എടുത്തതിന് ശേഷം ഒൻപത് മാസം പൂർത്തിയായതിന് ശേഷമാണ് ബൂസ്റ്റർ ഡോസിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുക.

 

OTHER SECTIONS