നവകേരളത്തിന് പുതിയ ഭവന സാക്ഷരത: സെമിനാര്‍ നടത്തും

By Online Desk.22 09 2018

imran-azhar

 

 

തിരുവനന്തപുരം : പ്രളയത്തിനും പേമാരിയിലും തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പരിസ്ഥിതി സൗഹൃദവമായി നിര്‍മ്മിക്കുന്നതിന് അവബോധമുണ്ടാക്കാനായി സംസ്ഥാന ഭവന നിര്‍മ്മാണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെയും സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെയും സഹകരണത്തോടെ 24ന് രാവിലെ 10ന് പി.ടി.പി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഹാളിലാണ് സെമിനാര്‍ നടക്കുക. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

OTHER SECTIONS