സംസ്ഥാനത്ത് അടുത്ത ഞായറാഴ്ച മുതല്‍ പുതിയ ലോട്ടറി

By Priya.16 05 2022

imran-azhar

സംസ്ഥാനത്ത് പുതിയ ലോട്ടറി വിപണിയിലെത്തുന്നു.പുതിയ ലോട്ടറി ഫിഫ്റ്റി -ഫിഫ്റ്റി എന്ന പേരിലാണ് ഇറക്കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച മുതല്‍ പുതിയ ലോട്ടറി വിപണിയിലെത്തും.ടിക്കറ്റിന്റെ വില 50 രൂപയാണ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.നറുക്കെടുപ്പ് എല്ലാ ഞായറാഴ്ചയും നടക്കും.

 


സംസ്ഥാനം പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴാണ് സര്‍ക്കാര്‍ പുതിയ ലോട്ടറി പുറത്തിറക്കിയിരിക്കുന്നത്.ആദ്യമുണ്ടായിരുന്ന ലോട്ടറികളില്‍ 5000 രൂപയുടെ സമ്മാനത്തുക 18 എണ്ണമാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോള്‍ 23 ആക്കിയിട്ടുണ്ട്.ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ലോട്ടറി പ്രകാശനം ചെയ്തത്.

OTHER SECTIONS