ഈ അരി വേവിയ്ക്കാതെ തന്നെ ചോറ് റെഡി, മാജിക് അരിയുമായി യുവകർഷകൻ

By sisira.26 02 2021

imran-azhar

 


കരിംനഗര്‍: അരി വേവിക്കാതെ ചോറ് റെഡി ആകുമോ? ആകുമെന്ന് തെളിയിച്ചിരിക്കുകയാണ് തെലങ്കാന കരിംനഗറിലെ യുവ കര്‍ഷകനായ ഗര്‍ല ശ്രീകാന്ത്. ഗ്യാസും സമയവും ലാഭം.

 

അസമില്‍ ഇതിനകംതന്നെ വിജയിച്ച 'ബൊക സൗല്‍' എന്ന ഇനം നെല്ലിന്റെ അരിയാണിത്. ശ്രീകാന്ത് തന്റെ വയലില്‍ ഈ നെല്ല് കൃഷിചെയ്തു വിളവെടുപ്പും നടത്തി.

 

അരി കഴുകി 15 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ടു വെച്ചാല്‍ ചോറ് തയ്യാറാവും. അസമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതലും ബൊക സൗല്‍ കൃഷിചെയ്തു വരുന്നത്. വേവിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്.

 

ജൈവ വളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്യേണ്ടത്. രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ ഇവ വളരില്ലെന്നതും പ്രത്യേകതയാണ്. ഈ അരിയില്‍ 10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

OTHER SECTIONS