വാഹനങ്ങളിൽ സ്വയം നിയന്ത്രിത ബ്രെക്കിങ് സിസ്റ്റം

By Sooraj Surendran.08 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അത്തരം അപകടങ്ങളിൽ നിന്നും രക്ഷ നേടാനായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. അപകട സാധ്യത ഉണ്ടാകുമ്പോൾ വാഹനം സ്വയം നിയന്ത്രിച്ച് നിർത്തുന്ന രീതിയാണ് അവതരിപ്പിക്കാൻ പോകുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നാണ് ഈ സാങ്കേതികവിദ്യക്ക് ഇട്ടിരിക്കുന്ന പേര്. റോഡ് അപകട മരണങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പുതിയ സാങ്കേതികവിദ്യ ഇന്ത്യക്ക് ആശ്വാസകരമാകും. 2022 നകം ഈ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് പദ്ധതി. ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഒട്ടോണമസ് എമർജൻസി ബ്രേക്, ആന്റി ലോക് ബ്രേക്, ലെയിൻ ഡിപ്പാർച്ചർ വാണിങ്, ക്രൂസ് കൺട്രോൾ എന്നിവ ഉൾപ്പെട്ടതാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം.

OTHER SECTIONS