ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിടി വീഴും: 1000 രൂപ പിഴ, മൂന്ന് മാസം ലൈസൻസ് റദ്ദാക്കും

By Sooraj Surendran .25 06 2019

imran-azhar

 

 

ന്യൂ ഡൽഹി: ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ ഇനി പിടി വീഴും. പുതിയ ബില്ലിലെ നിർദേശമനുസരിച്ച് 1000 രൂപ പിഴ ചുമത്താനും, മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനുമാണ് തീരുമാനം. മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കും. മാത്രമല്ല ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾക്ക് സൈഡ് നൽകാതിരിക്കുന്ന വാഹനങ്ങൾക്ക് 10,000 രൂപ പിഴ ചുമത്താനും ബില്ലിൽ പറയുന്നു. കഴിഞ്ഞ ലോക്സഭയിൽ ബിൽ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ ചർച്ച പൂർത്തിയാകുന്നതിനു മുൻപേ ലാപ്സായിരുന്നു.

OTHER SECTIONS