By Avani Chandra.16 01 2022
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകന്‍ ഇനി അത്യാധുനിക ഡിജിറ്റല്‍ യൂണിഫോമും. എല്ലാ കാലാവസ്ഥയിലും ഉപോയഗിക്കാന്‍ പറ്റുന്നതും കൂടുതല്‍ സൗകര്യപ്രദമായതുമാണ് സൈന്യത്തിന്റെ പുതിയ യുദ്ധകാല യൂണിഫോം. ഈ പുതിയ യുദ്ധകാല യൂണിഫോം ധരിച്ചാണ് ശനിയാഴ്ച കരിയപ്പ ഗ്രൗണ്ടില്‍ നടന്ന കരസേന ദിനത്തില്‍ സൈനികര്‍ പരേഡ് ചെയ്തത്.
ഒലിവ്, ഭൗമ നിറങ്ങളുടെ മിശ്രിതത്തോടുകൂടിയുള്ളതാണ് പുതിയവസ്ത്രങ്ങള്‍. ട്രൂപ്പുകളെ വിന്യസിക്കുന്ന മേഖലകളും അവിടങ്ങളിലെ കാലാവസ്ഥയും കണക്കാക്കി രൂപപ്പെടുത്തിയതാണിവ. പരിസ്ഥിതി സൗഹൃദവും ഏതു മേഖലയ്ക്കും അനുയോജ്യവുമായ തരത്തിലുള്ളതാണ് ഈ യൂണിഫോം. കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തിയ ഡിജിറ്റല്‍ അസിസ്റ്റന്‍സിനുള്ള സംവിധാനങ്ങളും യൂണിഫോമിലുണ്ട്.
വിവിധ രാജ്യങ്ങളിലെ സൈനിക യൂണിഫോമുകള്‍ വിശകലനം ചെയ്തശേഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ സഹകരണത്തോടെയാണ് സൈന്യം പുതിയ യൂണിഫോം രൂപകല്‍പ്പന ചെയ്തത്. ഈ യൂണിഫോം പൊതു വിപണിയിലും ലഭ്യമാകും.