ഒമിക്രോണ്‍ വ്യാപനം; നിയന്ത്രണങ്ങളില്‍ പങ്കുചേര്‍ന്ന് ജസീന്ത ആര്‍ഡേണ്‍, വിവാഹം മാറ്റിവെച്ചു

By Avani Chandra.23 01 2022

imran-azhar

 

ന്യൂസിലന്‍ഡ്: ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിന് പിന്നാലെ അടുത്തയാഴ്ച നടത്താനിരുന്ന തന്റെ വിവാഹം മാറ്റിവെച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍.

 

'ഒമിക്രോണ്‍ വ്യാപനത്തില്‍ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ന്യൂസിലന്‍ഡുകാരില്‍ നിന്ന് ഞാന്‍ വ്യത്യസ്തയല്ല. ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ക്ക് ഗുരുതരമായ രോഗം വരുമ്പോള്‍ അവരോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതാണ് ഏറ്റവും വലിയ വേദന. ഞാന്‍ അവരുടെ വേദനയില്‍ പങ്കുചേരുകയാണ്.'- ജസീന്ത പറഞ്ഞു.

 

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യക്തമാക്കുന്നതിനിടെയാണ് തന്റെ വിവാഹം മാറ്റിവെച്ച വിവരം പ്രധാനമന്ത്രി അറിയിച്ചത്. വാക്സിന്‍ എല്ലാം ഡോസും സ്വീകരിച്ച നൂറ് പേര്‍ക്കാണ് ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

 

ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി. ഒരു പരിപാടിക്കിടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. നൂറ് പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താമെന്നിരിക്കെയാണ് ജസീന്ത തന്റെ വിവാഹം മാറ്റിവെച്ചതായി അറിയിച്ചിരിക്കുന്നത്.

 

OTHER SECTIONS