ലുസ്‌നിക്കി സ്റ്റേഡിയത്തിൽ ഗോൾ പെരുമഴ ഫ്രാൻസ് 4 ക്രൊയേഷ്യ 2

By Sooraj S.15 Jul, 2018

imran-azhar

 

 

റഷ്യ: പോൾ പോഗ്ബയുടെ ഗോളിന് പിന്നാലെ ഫ്രാൻസിന്റെ കിലാൻ എംബാപ്പയുടെ തകർപ്പൻ ഗോളിലൂടെ ഫ്രാൻസ് വീണ്ടും മുന്നിലെത്തി. എന്നാൽ തുടർച്ചയായ ഗോളക്രമങ്ങൾക്ക് ഭയപ്പെടാതെ ക്രൊയേഷ്യ ചെറുത്ത് നിൽപ്പ് തുടരുന്നു. 69ആം മിനിറ്റിൽ രണ്ടാമത്തെ ഗോൾ കണ്ടെത്തിയിരിക്കുകയാണ് ക്രൊയേഷ്യ. ഫ്രാൻസിന് ആദ്യ ഗോൾ സമ്മാനിച്ച മൻസുകിച്ചാണ് ക്രൊയേഷ്യക്കുവേണ്ടി രണ്ടാം ഗോൾ കണ്ടെത്തിയത്. ഒരു ഫൈനൽ മത്സരത്തിന്റെ എല്ലാ ആവേശങ്ങളും നിറഞ്ഞ പ്രകടനമാണ് ആരാധകർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

OTHER SECTIONS