പരാതിക്കാരനെ അധിക്ഷേപിച്ച സംഭവം: നെയ്യാർഡാം എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

By Web Desk.28 11 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ സംഭവത്തില്‍ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി യ്ക്ക് നിര്‍ദ്ദേശം നല്‍കി. പരാതിക്കാരനെയും, മകളെയും ഗോപകുമാർ സ്റ്റേഷനിൽ വെച്ച് അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഗോപകുമാറിനെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടി. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ സുദേവനോടാണ് നെയ്യാ‌ർ ഡാം ഗ്രേഡ് എസ്ഐ ഗോപകുമാർ മോശമായി പെരുമാറിയത്. പരാതി നോക്കാൻ മനസില്ലായെന്നും ഞങ്ങൾ അനാവശ്യം പറയുമെന്നും പറഞ്ഞായിരുന്നു ഭീഷണി.

 

OTHER SECTIONS