നെയ്യാറ്റിൻകര കൊലപാതകം: കൂട്ടുപ്രതികൾ കീഴടങ്ങി

By Sooraj Surendran.13 11 2018

imran-azhar

 

 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനലിനെ ഡി വൈ എസ് പി ഹരികുമാർ കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതികൾ കീഴടങ്ങി. കെ ബിനുവും, സഹായി രമേശുമാണ് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഹരികുമാറിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ബിനു. കേസിലെ പ്രധാന പ്രതിയാണ് ആത്മഹത്യ ചെയ്തത്. ഹരികുമാറിന്റെ സുഹൃത്ത് കൂടിയായ ബിനുവിന്റെ വീടിനു മുന്നിൽ വച്ചാണ് സനലിന്റെ മരണം സംഭവിക്കുന്നത്.

OTHER SECTIONS