പ്രാഥമിക റിപ്പോർട്ട് പുറത്ത്: സനലിന് തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടൽ

By Sooraj Surendran.08 11 2018

imran-azhar

 

 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിനുമിന്നിൽ തള്ളിയിട്ട് കൊടങ്ങാവിള സ്വദേശി സനല്‍ മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് പൊലീസിന് കൈമാറി. സനലിന്റെ തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടലുണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

സനലുമായി ഡിവൈഎസ്പി ബി.ഹരികുമാര്‍‌ വാക്കേറ്റത്തിലേർപ്പെട്ടെന്നും തുടർന്ന് ഹരികുമാർ സനലിനെ റോഡിലേക്ക് തള്ളുകയുമായിരുന്നു. തുടർന്ന് സനലിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഹരികുമാർ തിരുവനനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.

OTHER SECTIONS