നെയ്യാറ്റിന്‍കര ആത്മഹത്യ; ആത്മഹത്യയ്ക്ക് പിന്നില്‍ അമ്മയെന്ന് ഭര്‍ത്താവ് ചന്ദ്രന്‍

By anju.15 05 2019

imran-azhar

 

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് പിന്നില്‍ തന്റെ അമ്മയാണെന്ന് ഭര്‍ത്താവ് ചന്ദ്രന്‍. ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നും ഗള്‍ഫില്‍ നിന്ന് താന്‍ നാട്ടില്‍ വന്നിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂവെന്നും ചന്ദ്രന്‍ പറഞ്ഞു.

 

ഭാര്യയും അമ്മയും തമ്മില്‍ വഴക്ക് ഉണ്ടാകുമായിരുന്നുവെന്നും ചന്ദ്രന്‍ പറയുന്നു. ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി പ്രശ്നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ബാങ്കുകാര്‍ ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടില്‍ വന്നിരുന്നു. എന്നാല്‍ ദുര്‍മന്ത്രവാദം നടന്ന സംഭവവുമായി ബന്ധമില്ലെന്നും താന്‍ മന്ത്രവാദമൊന്നും ചെയ്തിട്ടില്ലെന്നും ചന്ദ്രന്‍ വ്യക്തമാക്കി.

 

അതേസമയം കേസില്‍ ചന്ദ്രന്‍, അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും പോലീസ് പറഞ്ഞു. അതേസമയം ആത്മഹത്യ ചെയ്ത ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹം സംസ്‌കരിച്ചു.

OTHER SECTIONS