എം ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യുന്നു

By online desk .24 09 2020

imran-azhar

കൊച്ചി: നയതന്ത്ര സ്വർണക്കടത്തുകേസിൽ എം ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻ ഐ എ ആസ്ഥാനത്തു ശിവശങ്കർ ഇന്ന് രാവിലെയാണ് എത്തിയത്. വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനൊപ്പം ശിവശങ്കറിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്നയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കൂടാതെ കേസിലെ മറ്റു പ്രതികളിൽ നിന്നും എൻ ഐ എ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ശിവശങ്കർ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളിലും ഇത്തവണ അന്വേഷണ ഏജന്‍സി വിശദീകരണം തേടും.

OTHER SECTIONS