ബെംഗളൂരു മയക്കുമരുന്ന് കേസ്; എൻഐഎ അന്വേഷണം ഏറ്റെടുക്കാൻ സാധ്യത

By Web Desk.31 10 2020

imran-azhar

 

 

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎ ഏറ്റെടുക്കാൻ സാധ്യത. നിലവിൽ കേസ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെയും(എൻ.സി.ബി.) ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിലാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് കേസന്വേഷണം എൻഐഎ ഏറ്റെടുക്കാനുള്ള സാദ്ധ്യതകൾ വർധിക്കുന്നത്. ബംഗളുരു ലഹരിമരുന്ന് കേസിലെ ബിനീഷ് കോടിയേരി അടക്കമുള്ള പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇഡി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. ബിനീഷിൽ നിന്നും അന്വേഷണ സംഘം നിർണായക വിവരങ്ങൾ ചോദിച്ചറിയുകയാണ്.

 

OTHER SECTIONS