ദേവീന്ദർ സിംഗിന്‍റെ ബംഗ്‌ളാദേശ് സന്ദർശനം എന്‍ഐഎ പരിശോധിക്കും

By Sooraj Surendran .19 01 2020

imran-azhar

 

 

ന്യൂ ഡൽഹി: ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ ജമ്മു കാഷ്മീർ പോലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധം എന്‍ഐഎ പരിശോധിക്കും. ദേവീന്ദർ ബംഗ്ലാദേശിൽ മൂന്ന് തവണയാണ് സന്ദർശനം നടത്തിയത്. ദേവീന്ദറിന്റെ ബംഗ്ലാദേശ് സന്ദർശനവും എൻഐഎ അന്വേഷിക്കും. രണ്ട് ഹിസ്ബുള്‍ ഭീകരർക്കൊപ്പം സഞ്ചിരിക്കുകയായിരുന്നു ദേവീന്ദറിനെ കഴിഞ്ഞ ദിവസമാണ് ജമ്മു കാഷ്‌മീരിൽ വെച്ച് പിടികൂടിയത്. ദേവീന്ദറിന് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായുള്ള ബന്ധവും എൻഐഎ പരിശോധിക്കും. ശ്രീനഗർ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍ കൂടിയായ ദേവീന്ദർ സിംഗ്. കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎയാണ് നിലവിൽ അന്വേഷിക്കുന്നത്.

 

OTHER SECTIONS