ഡിജിറ്റല്‍ പണമിടപാട് സ്ഥാപനം നൈസ്ഹാഷ് ഹാക്ക് ചെയ്തു, 70 ദശലക്ഷം മൂല്യമുള്ള ബിറ്റ്കോയിന്‍ കവര്‍ന്നു

By praveen prasannan.08 Dec, 2017

imran-azhar


ന്യൂയോര്‍ക്ക്: ഡിജിറ്റല്‍ കറന്‍സികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന നൈസ്ഹാഷ് എന്ന സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സ്ഥാപനത്തിന്‍റെ കൈവശമുളള ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിനുകള്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തു.

സ്ഥാപനത്തിന്‍റെ 70 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന ബിറ്റ്കോയിനുകള്‍ കവര്‍ന്നെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് നൈസ്ഹാഷ് വെബ്സൈറ്റ് പ്രവര്‍ത്തനം 24 മണിക്കൂര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ബിറ്റ്കോയിന്‍ 15000 ഡോളര്‍ എന്ന നാഴികക്കല്ല് കടക്കാന്‍ 25 ഡോളര്‍ മാത്രമാണ് ഉള്ളത്. ഇത് സൈബര്‍ കുറ്റവാളികള്‍ക്ക് ഡിജിറ്റല്‍ കറന്‍സി തട്ടിയെടുക്കാന്‍ പ്രചോദനമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഇതേത്തുടര്‍ന്ന് നൈസ്ഹാഷ് തങ്ങളുടെ ഉപഭോക്താകളോട് പാസ്വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ വിദഗ്ദ്ധരുമായി സ്ഥാപനം ആശയവിനിമയം നടത്തിവരികയാണ്.


OTHER SECTIONS