മയക്കുമരുന്നുമായി നൈജീരിയന്‍ യുവതി പിടിയില്‍

By Anju N P.11 Jul, 2018

imran-azhar

കൊല്‍ക്കത്ത : വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി പിടിയില്‍. ഡേവിഡ് ബ്ലെസിംഗ് എന്ന മുപ്പതുകാരിയെയാണ് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തില്‍നിന്നും പിടികൂടിയത്.

 

നാര്‍കോട്ടിക് കണ്ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് 20 എല്‍എസ്ഡി സ്റ്റാംപുകളും 12 ഗ്രാം കൊക്കെയിനും കണ്ടെത്തി. ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചതെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്.