എം.ജി. സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ്; സ്ത്രീസുരക്ഷക്കായി മുദ്രാവാക്യം വിളിക്കുന്ന എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കിയെന്ന് നിമിഷ രാജു

By vidya.22 10 2021

imran-azhar

 


കോട്ടയം: എം.ജി. സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കിയെന്ന പരാതിയുമായി ഐഎസ്എഫ് സംസ്ഥാന സമിതി അംഗം നിമിഷ രാജു.

 

 

സ്ത്രീകളെ ഭയപ്പെടുത്താന്‍ ഏറ്റവും നല്ല ആയുധം ബലാത്സംഗം ചെയ്യുക എന്ന് ഭീഷണിപ്പെടുത്തുകയാണ്. അത് വളരെ കൃത്യതയോടെയും വ്യക്തതയോടെയും എസ്എഫ്‌ഐക്കാരുടെ വായില്‍ നിന്ന് വരുമ്പോള്‍ അതിശയിക്കുന്നില്ല എന്നും നിമിഷ രാജു വ്യക്തമാക്കി.

 

 

ഇന്നലെ എം ജി സർവകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കിടെ തന്റെ മാറിടത്തിൽ പിടിച്ച് ലൈംഗികമായി അതിക്രമിച്ചു.ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. അക്രമത്തിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു.

 

 

കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതുവരെ ഒരിഞ്ച് പിന്നോട്ട് പോകില്ല. സ്ത്രീ സമത്വത്തെപ്പറ്റിയും ലിംഗസമത്വത്തെപ്പറ്റിയും സ്ത്രീ സുരക്ഷയെപ്പറ്റിയും മുദ്രാവാക്യം വിളിക്കുന്ന പ്രസ്ഥാനത്തിന്റെ പോരാളികളാണ് കടന്നു പിടിച്ചത്.

 

 

എസ്എഫ്ഐ നേതാക്കളായ അരുൺ കെ, പ്രജിത്, അമൽ എന്നിവർക്കെതിരെയാണ് വനിതാ നേതാവ് പരാതിയുമായി രംഗത്ത് വന്നത്. ഇതിൽ അരുൺ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ആണെന്നും പെൺകുട്ടി വ്യക്തമാക്കി.വനിതാ കമ്മീഷനില്‍ പരാതി നല്‍കുന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

 

 

 

OTHER SECTIONS