നിപ്പ വൈറസ്:ദേശീയ ഷൂട്ടിംഗ് ചാമ്ബ്യന്‍ഷിപ്പ് മാറ്റി

By Bindu PP .24 May, 2018

imran-azhar

 

 


തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിംഗ് ചാമ്ബ്യന്‍ഷിപ്പ് മാറ്റിവച്ചു.തിരുവനന്തപുരത്ത് മെയ് 31നാണ് ചാമ്ബ്യന്‍ഷിപ്പ് നിശ്ചയിച്ചിരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും താരങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് തീരുമാനം.വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി, കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിയിരുന്നു.നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മേയ് 31 വരെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദ്ദേശം നല്‍കി.
മെയ് 31 വരെ ട്യൂഷനുകള്‍, ട്രെയിനിങ് ക്ലാസ്സുകള്‍ എന്നിവ നടത്തുന്നതും ജില്ലാ കലക്ടര്‍ വിലക്കി. പുതുതായി അനുവദിച്ച വടകര ആര്‍ഡിഒ ഓഫീസിന്റെ നാളെ നടത്താനിരുന്ന ഉദ്ഘാടനവും മാറ്റിവെച്ചു.

OTHER SECTIONS