നാലാം തവണയും നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചു

By Sooraj Surendran .12 06 2019

imran-azhar

 

 

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി നാലാം തവണയും നീരവ് മോദിക്ക് കോടതി ജാമ്യം നിഷേധിച്ചു. ലണ്ടൻ കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്. നിലവിൽ നീരവ് മോദി ലണ്ടനിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്. വായ്‌പ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലണ്ടനിലേക്ക് മുങ്ങിയ നീരവ് മോദിയെ മാർച്ച് 19നാണ് അറസ്റ്റ് ചെയ്യുന്നത്. സ്കോട്‌ലൻഡ് യാർഡ് ഉദ്യോഗസ്ഥരാണ് മോദിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു അറസ്റ്റ്.

OTHER SECTIONS