സിബിഐ അന്വേഷണത്തിന് മുൻപേ നീരവ് മോദി എല്ലാ ഡിജിറ്റൽ തെളിവുകളും നശിപ്പിച്ചു ഇന്ത്യയെ ഞെട്ടിച്ചു പുതിയ വെളിപ്പെടുത്തൽ

By Sooraj Surendran .22 03 2019

imran-azhar

 

 

ലണ്ടൻ: 13,500 കോടിയുടെ വായ്പാത്തട്ടിപ്പു നടത്തി മുങ്ങി ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദി ആഡംബരപൂർണമായ ജീവിതത്തിൽ നിന്നും ഇടുങ്ങിയ ജയിൽ മുറിയിൽ എത്തിനിൽക്കുകയാണ്. നീരവ് മോദിക്കെതിരെ അന്വേഷണം നടത്തുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടിയുമായി നിർണായക വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുമാകയാണ്. സിബിഐ അന്വേഷണം ആരംഭിക്കുന്നതിന് മുൻപ് തന്നെ നീരവ് മോദി എല്ലാ ഡിജിറ്റൽ രേഖകളും നശിപ്പിച്ചിരുന്നു. ഇമെയിലുകൾ നശിപ്പിക്കുകയും, സെർവറുകൾ അടച്ച് പൂട്ടുകയും ചെയ്തിരുന്നു. സെർവറുകൾ അടച്ച് പൂട്ടിയതിനാൽ ഡിജിറ്റൽ തെളിവുകൾ ലഭിക്കുന്നതിന് തടസമുണ്ടാകുമെന്നാണ് സൂചന. സുപ്രധാനമായ ഡേറ്റകൾ ഡിലീറ്റ് ചെയ്യാനും നീരവ് മോദി നിർദേശം നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ പറയുന്നു. അതേസമയം വിജയ് മല്യയെപ്പോലെ നീരവ് മോദിയും ഒളിച്ചുകളിക്കാതിരിക്കാൻ സാധ്യമായ മുൻകരുതലുകളിലാണ് ഇന്ത്യൻ അധികൃതർ.

OTHER SECTIONS