നിർഭയ കേസ് പ്രതികൾക്ക് തൂക്കുകയർ ഒരുങ്ങുന്നു; അടുത്ത ആഴ്ച നടപടിയെടുത്തേക്കും

By Chithra.09 12 2019

imran-azhar

 

ന്യൂ ഡൽഹി : മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഡൽഹിയിലെ നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച ഉണ്ടായേക്കും. പ്രതികളെ തൂക്കിക്കൊല്ലുന്നതിനായുള്ള തൂക്കുകയർ തയ്യാറാക്കാനായി ബക്സർ ജയിൽ സൂപ്രണ്ടിന് നിർദേശം ലഭിച്ചിട്ടുണ്ട്.

 

ഏഴ് വർഷങ്ങൾക്ക് മുൻപ് ഡിസംബർ 16നാണ് നിർഭയയെ പ്രതികൾ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നാല് പേർ തീഹാർ ജയിലിലാണ് ഇപ്പോഴുള്ളത്. പ്രതികളുടെ ദയാഹർജി രാഷ്‌ട്രപതി ഉടൻതന്നെ തള്ളുമെന്നാണ് റിപ്പോർട്ടുകൾ.

 

ഡിസംബർ 14ന് മുൻപ് തൂക്കു കയർ നിർമ്മിച്ച് നൽകണമെന്നാവശ്യപ്പെട്ട് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് നിർദേശം ലഭിച്ചതായി ബക്സർ ജയിൽ സൂപ്രണ്ട് വിജയ് അറോറ പറഞ്ഞു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അനുസരിച്ച് തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് അറിയാൻ സാധിക്കുന്നത്. തെലങ്കാനയിൽ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റണം എന്ന ആവശ്യം ഉയർന്നിരുന്നു.

OTHER SECTIONS