നിർഭയ കേസ് പ്രതിയുടെ ഹർജി വേഗത്തിൽ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം

By online desk.27 01 2020

imran-azhar

 


ന്യൂഡൽഹി: നിർഭയ കേസ് പ്രതിയുടെ ഹർജി വേഗത്തിൽ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദയാഹർജി തളളിയതിനെതിരെ പ്രതി മുകേഷ് കുമാർ സിങ്ങാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഫെബ്രുവരി 1 ന് വധശിക്ഷ നടപ്പിലാക്കേണ്ടതിനാൽ ഹർജി മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു.

 

ഹർജി എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നായിരുന്നു മുകേഷ് സിങ്ങിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ആരെയെങ്കിലും തൂക്കിക്കൊല്ലാൻ പോകുകയാണെങ്കിൽ അതിനേക്കാൾ കൂടുതൽ അടിയന്തരമായി മറ്റൊന്നുമില്ലെന്നായിരുന്നു അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. കോടതി രജിസ്ട്രറിയെ സമീപിക്കാനും പ്രതിയുടെ അഭിഭാഷകനോട് കോടതി നിർദേശിച്ചു. കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി 1 ന് രാവിലെ ആറു മണിക്കാണ് പ്രതികളായ അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവരെ തൂക്കിലേറ്റുക.

 

OTHER SECTIONS