നിർഭയ കേസ് വധശിക്ഷ ഫെബ്രുവരി ഒന്നിന് നടക്കാൻ സാധ്യതയില്ല; സുപ്രീം കോടതിയിൽ പുതിയ പരാതി

By online desk.29 01 2020

imran-azhar

 

ന്യൂഡൽഹി: നിർഭയക്കേസിലെ പ്രതികളിലൊരാളായ അക്ഷയ് സിങ് സുപ്രീം കോടതിയിൽ 'കുറേറ്റീവ് പെറ്റിഷൻ' സമർപ്പിച്ചതോടെ പ്രതികളുടെ വധശിക്ഷ ഫെബ്രു. ഒന്നിന് നടക്കാൻ സാധ്യതയില്ല. കേസിൽ വധശിക്ഷ റദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച വരിൽ മൂന്നാമത്തെയാളാണ് ഇയാൾ. വധശിക്ഷ റദാക്കണമെന്നാവശ്യപ്പെട്ട് ഇയാൾ കഴിഞ്ഞ മാസവും ഹർജി നൽകിയിരുന്നു. ഇത് കോടതി തള്ളിയിരുന്നു. അക്ഷയ് സമർപ്പിച്ച തിരുത്തൽ ഹർജി ചേംബറിൽ കേൾക്കും. ഇത് തള്ളിയാൽ ഇയാൾക്ക് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കാം.

 

കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സമർപ്പിച്ച ഹർജി ബുധനാഴ്ച കോടതി തള്ളിയിരുന്നു. താനടക്കം ജയിലില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന വാദം മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ ഉന്നയിച്ചിരുന്നു. ജയിലില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടെന്നടക്കമുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ വാദങ്ങളും കോടതി തള്ളി. രാഷ്ട്രപതി, ദയാഹര്‍ജി തള്ളിയ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

 

തൂക്കിക്കൊല്ലൽ തടയാനുള്ള തീവ്രശ്രമമായാണ് പ്രതികളുടെ അവസാന നിമിഷത്തെ നിവേദനങ്ങൾ വ്യാപകമായി കാണപ്പെടുന്നത്. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ മാതാപിതാക്കൾ ഉൾപ്പെടെ പലരും ഈ കാലതാമസത്തെ വിമർശിച്ചു രംഗത്തെത്തിയിരുന്നു.

 

 

OTHER SECTIONS