ഫോബ്‌സ് മാസികയുടെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ നിർമ്മലാ സീതാരാമനും

By Chithra.13 12 2019

imran-azhar

 

ന്യൂ ഡൽഹി : ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടിക ഫോർബ്‌സ് പുറത്തുവിട്ടു. പട്ടികയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനും ഇടംപിടിച്ചു.

 

34-ാം സ്ഥാനത്താണ് കേന്ദ്രമന്ത്രി ഇടം നേടിയത്. ജർമ്മൻ ചാൻസലറായ ആംഗല മെർക്കലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആദ്യമായാണ് നിർമ്മലാ സീതാരാമന്റെ പേര് ഫോർബ്‌സ് മാസികയിൽ വരുന്നത്. പട്ടികയിലിടം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ധനകാര്യ മന്ത്രി കൂടിയാണവർ.

 

എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റോഷിനി നഡാർ മൽഹോത്രയും ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷായും യഥാക്രമം 54, 65 എന്നീ സ്ഥാനങ്ങളിലുണ്ട്. യൂറോപ്യൻ കേന്ദ്ര ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന ലഗാർഡാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. യുഎസ് ജനപ്രതിനിധി സഭാ സ്‌പീക്കർ നാൻസി പെലോസിയാണ് മൂന്നാം സ്ഥാനത്ത്.

OTHER SECTIONS