അയോദ്ധ്യ വിധി; പുനഃപരിശോധനാ ഹർജി നൽകാൻ നിർമോഹി അഖാഡ

By Chithra.10 11 2019

imran-azhar

 

ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിൽ നിർമോഹി അഖാഡ. തർക്കഭൂമിയിൽ നിർമോഹി അഖാഡയ്ക്ക് അവകാശമില്ല എന്ന സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാനാണ് തീരുമാനം.

 

2010ലെ അലഹബാദ് കോടതിയുടെ വിധി അനുസരിച്ച് തർക്ക ഭൂമി രാം ലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ കക്ഷികൾക്ക് തുല്യമായി വീതിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അലഹബാദ് കോടതിയുടെ വിധിയെ പൂർണമായി തള്ളിയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

 

നിർമോഹി ഖദയുടെ വാദങ്ങൾ പൂർണമായും തള്ളുകയായിരുന്നു സുപ്രീം കോടതി. താന്ത്രികമായോ ആചാരപ്രകാരമോ ഒരു അവകാശവും നിർമോഹി അഖാഡയ്ക്കില്ലെന്നാണ് കോടതി വിധിച്ചത്. ഈ അവകാശം തീരെ ലഭിക്കാനാണ് നിർമോഹി അഖാഡ പുനഃപരിശോധനാ ഹർജി നൽകാൻ ആലോചിക്കുന്നത്.

OTHER SECTIONS