പാലായിൽ നിഷ സ്ഥാനാർത്ഥിയാകും?

By Chithra.25 08 2019

imran-azhar

 

കോട്ടയം : സെപ്റ്റംബർ 23 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായിൽ ആരാകും ഇരു പാർട്ടികളുടെയും സ്ഥാനാർത്ഥികൾ എന്നറിയാനുള്ള ജിജ്ഞാസയിലാണ് ഏവരും. യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ.മാണിയുടെ ഭാര്യയും കെ.എം.മാണിയുടെ മരുമകളുമായ നിഷ ജോസ് കെ. മാണിയുടെ പേരാണ് ഏറ്റവും അധികം കേൾക്കുന്നത്.

 

പാലായിലെ സാമൂഹിക രാഷ്ട്രീയ മേഖലയിൽ ഏറെ നാളായി സജീവമായി നിൽക്കുന്ന ആളാണ് നിഷ. കെ.എം.മാണിയുടെ മരണശേഷം ആരാകും അടുത്ത സ്ഥാനാർഥി എന്ന ചോദ്യം ഉയർന്നപ്പോൾ ഏറ്റവും അധികം കേട്ട പേരാണ് നിഷയുടേത്.

 

രാജ്യസഭാ അംഗം എന്ന സ്ഥാനം ഉപേക്ഷിച്ച് ജോസ് കെ. മാണി എന്തായാലും മത്സരരംഗത്തേക്ക് വരാൻ സാധ്യതയില്ല. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും പാർട്ടിയുടെ നേതൃയോഗം വിളിച്ചുചേർത്ത് ആരാകും സ്ഥാനാർഥി എന്ന് തീരുമാനിക്കും എന്നാണ് ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞത്.

 

എൽഡിഎഫ് സ്ഥാനാർഥി ആയി മാണി സി. കാപ്പന്റെ പേരാണ് പാർട്ടി ചർച്ച ചെയ്യുന്നത്.

OTHER SECTIONS