നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

By uthara.10 12 2018

imran-azhar

 

തിരുവനന്തപുരം : നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും .രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സമ്മേളനം ആരംഭിക്കുമ്പോൾ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തുന്ന സത്യഗ്രഹം എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ് . രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍  ആണ് തുടര്‍ സമര പരിപാടികള്‍ എന്തൊക്കെ എന്ന് തീരുമാനിക്കുന്നത് . യു ഡി എഫ് ഇന്ന് നിയമസഭാ മാര്‍ച്ച്‌ സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാര്‍ക്ക് ഐക്യദാര്‍ഢ്യമാറിയിച്ചുകൊണ്ട്  സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ ശബരിമല വിഷയത്തിൽ ആണ് സത്യഗ്രഹ സമരം നടത്തുന്നത് .യു.ഡി.എഫ് സത്യാഗ്രഹ സമരവുമായി നിയമസഭ തീരുന്ന 13 വരെമുന്നോട്ട് പോകുകയും ചെയ്യും.

OTHER SECTIONS