പിണറായി വിരുദ്ധത തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു; എൻ കെ പ്രേമചന്ദ്രൻ

By Sooraj Surendran .24 05 2019

imran-azhar

 

 

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് നിയുക്ത എംപി എൻ കെ പ്രേമചന്ദ്രൻ. പിണറായി വിരുദ്ധ നിലപാടാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും പിണറായി വിജയൻ ഇടതുപക്ഷത്തിന്റെ നന്മ വേരോടെ തകർക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. പിണറായിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രേമചന്ദ്രൻ ഉന്നയിച്ചത്. പിണറായി വിജയൻറെ ധിക്കാരത്തിനും, അഹങ്കാരത്തിനും, ധാര്‍ഷ്ട്യത്തിനും ജനങ്ങൾ അർഹിക്കുന്ന മറുപടി നൽകിയെന്നും പ്രേമചന്ദ്രൻ പറഞ്ഞു. പിണറായിയുടെ ഇഷ്ടത്തിന് മാത്രം പ്രവർത്തിക്കുന്നതാണ് സിപിഎമ്മിന്റെ ദുരന്താവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇങ്ങനെയൊരു ഭരണസംവിധാനം വേണമോയെന്നു സിപിഎം പൊളിറ്റ്ബ്യൂറോ ആലോചിക്കണമെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

OTHER SECTIONS