ഒമിക്രോണ്‍: ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല; പരിശോധന കൂട്ടാന്‍ കേന്ദ്രനിര്‍ദേശം

By vidya.30 11 2021

imran-azhar

 

ന്യൂഡല്‍ഹി: പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

 

എല്ലാ തലത്തിലും പോരാടാന്‍ രാജ്യം സജ്ജമാണെന്നും,വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളിലൂടെ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

 

 

OTHER SECTIONS