മുസ്‌ലിം ലീഗ് ജെന്‍ഡര്‍ പൊളിറ്റിക്‌സല്ല; സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നതെന്ന് അഡ്വ. നൂര്‍ബിന റഷീദ്

By Vidya.28 09 2021

imran-azhar

 



കോഴിക്കോട്: സമുദായ രാഷ്ട്രീയമാണ് മുസ്ലീം ലീഗ് മുന്നോട്ടുവയ്ക്കുന്നതെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റംഷീദ്.കോഴിക്കോട് പുതിയ ഹരിത കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ പരിപാടിയായ സി.എച്ച് സെമിനാറില്‍ സംസാരിക്കുകയായിരുന്നു നൂര്‍ബിന.

 

ലിംഗരാഷ്ട്രീയമല്ല,സമുദായത്തെ മറന്ന് രാഷ്ട്രീയം പ്രവര്‍ത്തിക്കരുതെന്നും നൂര്‍ബീന പറഞ്ഞു.നമ്മള്‍ ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലീമാണെന്ന ബോധം മറക്കരുത്. സമുദായത്തെ മറന്ന് രാഷ്ട്രീയം പ്രവര്‍ത്തിക്കരുതെന്നും നൂര്‍ബീന പറഞ്ഞു.

 

പൊതുപ്രവര്‍ത്തകരുടെ ജീവിതം തന്നെയാണ് സന്ദേശം.സ്ത്രീപക്ഷമെന്നോ പുരുഷ പക്ഷമെന്നോ ഇല്ലയെന്നും അവര്‍ പറഞ്ഞു.

 

മുസ്സിംലീഗിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു പോഷക സംഘടനയ്ക്കും നിലനില്‍പ്പില്ലെന്നും,കെ.ആര്‍. ഗൗരിയമ്മയെ മാതൃകയായി ഉയര്‍ത്തിക്കാട്ടിയ ഹരിത മുന്‍ ഭാരവാഹികള്‍ക്ക്, ഹാജിറ ബീവിയാണ് തന്റെ മാതൃകയെന്ന മറുപടിയും നൂര്‍ബിന റഷീദ് നല്‍കി.

 

OTHER SECTIONS