പഠനവും രാഷ്ട്രീയവും ഒരുമിച്ച് വേണ്ടെന്ന് ഹൈക്കോടതി

By sruthy sajeev .13 Oct, 2017

imran-azhar


കൊച്ചി: വിദ്യാലയങ്ങളില്‍ രാഷ്ര്ടീയം അനുവദിക്കാന്‍ സാധിക്കിലെ്‌ളന്ന് കേരള ഹൈക്കോടതി. സമരവും സത്യഗ്രഹവും വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ നടത്തേണ്ട ആവശ്യമിലെ്‌ളന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിലുള്ള സമരങ്ങള്‍ നിയമവിരുദ്ധം തന്നെയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്‍പി സിംഗിന്റെ ബെഞ്ച് പുറപെ്പടുവിച്ച ഇടക്കാല വിധിയില്‍ പറയുന്നു.

 


എസ്എഫ്‌ഐ സമരവുമായി ബന്ധപെ്പട്ട് പൊന്നാനി എംഇഎസ് കോളേജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാലവിധി. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ടെന്റ് കെട്ടിയും, പട്ടിണികിടന്നുമുള്ള സമരം നടന്നാല്‍ അതില്‍ ആവശ്യമെങ്കില്‍ പോലീസിന് ഇടപെടാം എന്നും കോടതി പറയുന്നു. ടെന്റ്് കെട്ടിയും മറ്റും നടത്തുന്ന സമരങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്‌ള.

 


വിദ്യാര്‍ത്ഥികള്‍ പഠിക്കാനാണ് കോളേജില്‍ വരുന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് നിയമപരമായി നേരിടാം. അല്‌ളാതെ രാഷ്ര്ടീയപ്രവര്‍ത്തനത്തിന് കോളേജില്‍ വരേണ്ട ആവശ്യമില്‌ള. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണം. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് യാതോരു പങ്കുമില്‌ള, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ന് കോടതി വിധിയില്‍ പറയുന്നു

OTHER SECTIONS