ക്വാറന്റീന്‍ താന്‍ പാലിക്കേണ്ടതില്ലെന്ന് സദാനന്ദ ഗൗഡ

By praveenprasannan.25 05 2020

imran-azhar

ബെംഗളൂരു: കര്‍ണാടകത്തില്‍ വിമാന മാര്‍ഗം എത്തുന്നവര്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധന തനിക്ക് ബാധകമല്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. കേന്ദ്രമന്ത്രിക്ക് നിബന്ധന ബാധകമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ ബംഗളൂരുവിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്വിമാനത്താവളത്തില്‍ നിന്നും സദാനന്ദ ഗൗഡ സ്വകാര്യ കാറില്‍ വീട്ടില്‍ പോയി. കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവായതിനാല്‍ കേന്ദ്രമന്ത്രി ഹോം ക്വാറന്റീനില്‍ കഴിയുമെന്ന് സദാനന്ദ ഗൗഡയുടെ സഹായി മാദ്ധ്യമങ്ങളെ അറിയിച്ചു. ഇതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് കേന്ദ്രമന്ത്രിയായതിനാല്‍ ക്വാറന്റീന്‍ നിബന്ധനകള്‍ ബാധകമല്ലെന്ന് അദ്ദേഹം പറഞ്ഞത്.കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പ് താന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സദാനന്ദ ഗൗഡ പറഞ്ഞു.


ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന്റെ തലവനായതിനാല്‍ രാജ്യത്ത് മരുന്നുക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് തനിക്ക്. മരുന്നുക്ഷാമം ഉണ്ടായാല്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിക്കും. കോവിഡ് 19 നെതിരെ മുന്നില്‍ നിന്ന് പോരാടുന്ന ഡോക്ടര്‍മാരെ ആരെങ്കിലും ക്വാറന്റീന്‍ ചെയ്യുന്നുണ്ടോയെന്ന് സദാനന്ദ ഗൗഡ ചോദിച്ചു.

OTHER SECTIONS