ചാത്തമംഗലത്തെ റംബൂട്ടാനില്‍ നിപയില്ല; കിട്ടാനുള്ളത് കാട്ടുപന്നിയുടെ ഫലം

By Vidyalekshmi.18 09 2021

imran-azhar

 

കോഴിക്കോട്: നിപ ആശങ്കയിൽ കൂടുതൽ ആശ്വാസം. മുന്നൂർ പ്രദേശത്തുനിന്ന് ശേഖരിച്ച പഴങ്ങളുടെ സാംപിൾ ഫലവും നെഗറ്റീവായി.രോഗം ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്‍റെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച റംമ്പൂട്ടാൻ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിളുകളാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചത്.

 

വവ്വാലുകള്‍, വളർത്തുമൃഗങ്ങൾ എന്നിവയിൽ നിപ വൈറസ് സാന്നിദ്ധ്യമില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച കാട്ടുപന്നിയുടെ സാംപിൾ പരിശോധനാ ഫലമാണ് ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇനി പ്രതീക്ഷിക്കുന്നത്.

 

OTHER SECTIONS