മെഡിക്കല്‍ കോളേജിന് മുന്നിലെ പാര്‍ക്കിങ് അവസാനിപ്പിക്കാന്‍ നീക്കം

By mathew.19 06 2019

imran-azhar


തിരുവനന്തപുരം: ഉള്ളൂര്‍-മെഡിക്കല്‍ കോേളജ് റോഡിലെ ഗതാഗതക്കുരുക്കു പരിഹരിക്കാനും അത്യാഹിത വിഭാഗത്തില്‍ വേഗത്തില്‍ എത്താനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നീക്കം. മെഡിക്കല്‍ കോേളജിനു മുന്നിലെ റോഡുകളില്‍ വാഹന പാര്‍ക്കിങ്ങിനും ഇനി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് രോഗികളുമായി വരുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസ്സം സൃഷ്ടിക്കുന്ന വഴിയോരക്കച്ചവടവും പാര്‍ക്കിങ്ങും നിയന്ത്രിക്കാന്‍ തീരുമാനമാനിച്ചത്.

എമര്‍ജന്‍സി കോറിഡോര്‍ ആകേണ്ട ഉള്ളൂര്‍-മെഡിക്കല്‍ കോളേജ് റോഡ് ഏറെനാളായി ഗതാഗതക്കുരുക്കില്‍പ്പെട്ട് ആംബുലന്‍സുകള്‍ക്ക് പോലും പോകാനാകാത്ത അവസ്ഥയിലായിരുന്നു. ഈ ഭാഗത്ത് ഫുട്പാത്തില്‍ കാല്‍നടയാത്രക്കാര്‍ക്കു തടസ്സം സൃഷ്ടിച്ചുകൊണ്ട് വഴിയോരക്കച്ചവടവും നടന്നുവരുന്നുണ്ട്. ഒപ്പം റോഡിലെ പാര്‍ക്കിങ് കൂടിയാകുമ്പോള്‍ ആശുപത്രിയിലെത്തുന്നവര്‍ വലയുകയാണ്. പാര്‍ക്കിങ് ഒഴിവാക്കാനുള്ള നടപടിക്ക് ചൊവ്വാഴ്ച പോലീസിനു നിര്‍ദ്ദേശം നല്‍കി. കടകളും ഒഴിപ്പിക്കും. ഈ ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡി.സി.പി. ആദിത്യ, കൗണ്‍സിലര്‍ എസ്.എസ്.സിന്ധു, മെഡിക്കല്‍ കോേളജ് സൂപ്രണ്ട്, റോഡ് ഫണ്ട് ബോര്‍ഡിലെയും നഗരസഭയിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ത്തന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും


മെഡിക്കല്‍ കോേളജിലെ വികസനപ്രവര്‍ത്തനങ്ങളും ഗതാഗതനിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികളും വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ചൊവ്വാഴ്ച നിയമസഭയില്‍ ഐ.ബി.സതീഷ് എം.എല്‍.എ. ഉന്നയിച്ച സബ്മിഷനു മറുപടിയായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

OTHER SECTIONS