തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കുമോ? നിഷേധിച്ച് ബിജെപി; വിവാദം തുടരുന്നു

By Web Desk.12 07 2021

imran-azhar

 


ചെന്നൈ: തമിഴ്നാടിനെ രണ്ടായി വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമില്ലെന്ന് ബി.ജെ.പി. തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍ നീക്കം നടത്തുണ്ടെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങൡ വലിയ ചര്‍ച്ചയായതോടെയാണ് ബിജെപിയുടെ പ്രതികരണം.

 

തമിഴ്നാടിനെ രണ്ടായി വിഭജിച്ച് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുനാട് രൂപീകരിക്കണമെന്ന് തമിഴ്നാട് ബി.ജെ.പി. നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു.

 

ബി.ജെ.പി. സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ കോട്ടയാണ് കൊങ്കുനാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ എ.ഐ.എ.ഡി.എം.കെ.-ബി.ജെ.പി. സഖ്യം 50 നിയമസഭാ സീറ്റുകളില്‍ 33 എണ്ണം നേടിയിരുന്നു.

 

കൊങ്കുനാട് സ്വദേശിയായ ബി.ജെ.പി. എംപി എല്‍. മുരുകനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് തമിഴ്നാട് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്. മാത്രമല്ല, മുരുകനെ കൊങ്കുനാട് മേഖലയിലെ മന്ത്രി എന്ന് ബി.ജെ.പി. നേതാക്കള്‍ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

 

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ, സി.പി.എം., എം.ഡി.എം.കെ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.

 

 

 

 

 

 

OTHER SECTIONS