കൃത്യമായ കണക്കില്ല; മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരമില്ല: കേന്ദ്രകൃഷി മന്ത്രി

By vidya.01 12 2021

imran-azhar

 

ന്യൂഡൽഹി: കർഷക സമരത്തിനിടെ മരിച്ച കർഷകരുടെ കൃത്യമായ കണക്കില്ലെന്ന് കേന്ദ്രസർക്കാർ.ലോക്സഭയിൽ പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകവേയാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഇക്കാര്യം വ്യക്തമാക്കിയത്.

 

മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ.

 

എന്നാൽ നിയമങ്ങള്‍ പിന്‍വലിച്ചതിനൊപ്പം കര്‍ഷകര്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കുന്നത് വരെ സമരം തുടരണമെന്ന നിലപാടിലാണ് ഭാരതീയ കിസാന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍.

 

മിനിമം താങ്ങുവില ഉള്‍പ്പെടെ കര്‍ഷകരുടെ മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

 

OTHER SECTIONS