ജൂലൈ 31 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി

By mathew.15 07 2019

imran-azhar


തിരുവനന്തപുരം: ജൂലൈ 31 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി. ഓഗസ്റ്റ് ഒന്നിന് വീണ്ടും ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.

വൈദ്യുതി ഉത്പാദനവും ഉപഭോഗവും തുടര്‍ നടപടികളും വിലയിരുത്താന്‍ ചേര്‍ന്ന വൈദ്യുതി ബോര്‍ഡിന്റെ യോഗത്തിലാണ് തീരുമാനം. അണക്കെട്ടുകളിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം തത്കാലം വേണ്ടെന്ന നിഗമനത്തില്‍ കെ.എസ്.ഇ.ബി എത്തിയത്.

ജൂലൈ 31 വരെ വൈദ്യുതി ഉദ്പാദനത്തിന് പ്രതിസന്ധിയില്ലെന്നും നിലയങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയും ഉപയോഗിച്ച് മുന്നോട്ടുപോകാനാകുമെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. ഓഗസ്റ്റ് പകുതിയോടെ സാധാരണ ലഭിക്കുന്നതിലും അധിക മഴ പദ്ധതി പ്രദേശങ്ങളില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയെങ്കില്‍ ഈ സീസണില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരില്ലെന്നാണ് അധികൃതര്‍ കരുതുന്നത്.OTHER SECTIONS