പ്രളയ ദുരിതാശ്വാസം: ഇത്തവണ സാലറി ചലഞ്ച് ഇല്ല

By Neha C N.21 08 2019

imran-azhar

 

തിരുവനന്തപുരം: രണ്ടാം തവണയും പ്രളയത്തിന്റെ കൈപ്പിടിയിലായ കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ല. ഓണാഘോഷം ആര്‍ഭാടമില്ലാതെ നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ് കഴിഞ്ഞ വര്‍ഷത്തേതുപോലെ നല്‍കുമെന്നും അറിയിച്ചു.എന്നാല്‍ ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

 


അതേസമയം പ്രളയ ബാധിതര്‍ക്കുള്ള അടിയന്തര സഹായം അടുത്തമാസം ഏഴിന് മുമ്പ് നല്‍കും. അര്‍ഹരായവരെ മന്ത്രിമാരുടെ നേതൃത്വത്തില്‍ തീരുമാനിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്തം.

 

OTHER SECTIONS