രാജ്യത്ത് ഒന്നിനും ഒരു കുറവും ഇല്ല, കൽക്കരി ക്ഷാമ വാർത്തകൾ അടിസ്ഥാനരഹിതം - നിർമ്മല സീതാരാമൻ

By സൂരജ് സുരേന്ദ്രന്‍.13 10 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമാണെന്ന മാധ്യമ വാർത്തകളിൽ പ്രതികരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ.

 

ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുമ്പോഴായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.

 

രാജ്യം കൽക്കരി ക്ഷാമം നേരിടുന്നെന്ന തരത്തിൽ പ്രചരിക്കുന്ന മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി പറഞ്ഞു.

 

എല്ലാ വൈദ്യുത ഉല്‍പാദന കേന്ദ്രങ്ങളിലും അടുത്ത നാല് ദിവസത്തേക്കുള്ള കല്‍ക്കരി നിലവിലുണ്ടെന്നും വിതരണശൃംഖലയില്‍ തകരാറുകളില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

 

നേരത്തെ ഇറക്കുമതി ചെയ്യേണ്ട കൽക്കരി പ്ലാന്റുകൾ 15-20 ദിവസം അടഞ്ഞുകിടന്നത് ഉത്‌പാദനം കുറച്ചു.

 

ഇത് താത്കാലികം മാത്രമായിരുന്നുവെന്നും, ഇപ്പോൾ കൽക്കരി ലഭ്യതയിൽ യാതൊരു ക്ഷാമവുമില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

 

നിലവിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഇന്ത്യ വൈദ്യുതി മിച്ച രാജ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

 

OTHER SECTIONS