ഇന്ത്യയില്‍ സാമൂഹ്യവ്യാപനമില്ല : ലോകാരോഗ്യ സംഘടന

By online desk.10 04 2020

imran-azhar

ന്യൂഡല്‍ഹി : കോവിഡ് 19 സാമൂഹ്യ വ്യാപനം ഇന്ത്യയില്‍ ഉണ്ടായെന്ന മുന്‍ റിപ്പോര്‍ട്ട്് പിശകാണെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി.


കഴിഞ്ഞ ദിവസത്തെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ സാമൂഹിക വ്യാപനം നടന്നുവെന്ന് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യയില്‍ ക്ലസ്റ്റര്‍ കേന്ദ്രീകരിച്ച് കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത് സാമൂഹിക വ്യാപനമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് പറഞ്ഞു.



ഇന്ത്യയില്‍ രോഗികള്‍ കൂടിയപ്പോഴും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. പകര്‍ച്ചച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താനാകാത്ത തരത്തില്‍ രോഗം വ്യാപിക്കുമ്പോഴാണ് സമൂഹവ്യാപനത്തിലേക്ക് കടക്കുന്നത്. നിലവില്‍ രാജ്യത്തെ കേസുകളുടെയെല്ലാം സമ്പര്‍ക്ക ഉറവിടം കണ്ടെത്താനായിട്ടുണ്ടെന്നാണ്് റിപ്പോര്‍ട്ട്.



അതേസമയയം പഞ്ചാബില്‍ സാമൂഹിക വ്യാപനം നടന്നുവെന്നാണ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറയുന്നത്. രോഗ ബാധയുടെ ഉറവിടം കൃത്യമായി മനസിലാക്കാനാകാത്ത 27 കേസുകള്‍ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശ യാത്രയോ രോഗലക്ഷണങ്ങളുളളവരുമായി അടുത്തിടപഴകുകയോ ഇവര്‍ ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

 

OTHER SECTIONS