മണ്ഡലകാലം; സന്നിധാനത്തേക്ക് വനിതാ പൊലീസില്ല

By Chithra.12 11 2019

imran-azhar

 

തിരുവനന്തപുരം : മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല എന്ന് തീരുമാനം. ഇത്തവണത്തെ മണ്ഡലകാല സമയം കഴിഞ്ഞ വർഷത്തെ പോലെ സംഘർഷത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ തീരുമാനിച്ചത്. നവംബർ 15നാണ് ശബരിമല നട തുറക്കുന്നത്.

 

സന്നിധാനത്തിന് പകരം നിലയ്ക്കലും പമ്പയിലുമായി 150 വനിതാ പൊലീസുകാരെ വിന്യസിക്കും. മണ്ഡലകാലത്തിൽ കഴിഞ്ഞ വർഷത്തെ പോലെ കനത്ത സുരക്ഷാ ഒരുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സന്നിധാനത്ത് വിന്യസിച്ചിരിക്കുന്നത് പൊലീസുകാരുടെ എണ്ണവും കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. 4000 പേരിൽ നിന്ന് 2500 ആക്കിയാണ് പോലീസുകാരുടെ എണ്ണം കുറച്ചത്.

 

ഭക്തരുടെ വേഷത്തിൽ മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ള സംഘങ്ങൾ നുഴഞ്ഞ് കയറാൻ സാധ്യത ഉണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ വർഷത്തെ ശബരിമല സുരക്ഷാ റിപ്പോർട്ടിലാണ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

OTHER SECTIONS